The Right Rev. Dr. Malayil Sabu Koshy Cherian, Bishop of the CSI Madhya Kerala Diocese, celebrated the Holy Communion service and delivered the CSI Day message at the CSI Parish in Sharjah on the 78th anniversary of the formation of the Church of South India (CSI), a significant event in the history of global Christianity.
After the opening hymn, the Bishop hoisted the flag featuring the logos of the CSI Church and the Madhya Kerala Diocese. During his sermon, the Bishop highlighted that the cross in the CSI logo has four equal arms, symbolising a message of unity and contribution. He also pointed out that the lotus in the logo represents the church’s Indian roots. The parish vicar, Rev. Sunil Raj Philip, along with Rev. Dr. Mathew Varkey, a senior priest from the Madhya Kerala Diocese, and Rev. Saji K. Sam, vicar of the Pannimattom parish, co-officiated the service.
A reception was organised by the CSI Parish in Sharjah, its church committee, and the congregation for the visiting dignitaries, including Bishop Dr. Malayil Sabu Koshy Cherian, Dr. Jessy Sara Koshy Kochamma, Rev. Dr. Mathew Varkey, and Rev. Saji K. Sam, and their wives. Mrs. Nivi Sunil Raj, church committee members Mrs. Mercy Anil and Mrs. Susheela John, Secretary Mr. Liju Philip, and Church Warden Mr. Saiju Mathew welcomed the esteemed guests with bouquets.
Church warden Mr. Bijo Mathew Alexander delivered the welcome address.
The members of the CSI Parish in Sharjah, which is the largest Malayalam CSI Church abroad, considered it a blessing to have the Bishop lead the Holy Communion service and participate in the anniversary celebrations on the CSI Formation Day.
ലോകക്രൈസ്തവ ചരിത്രത്തിലെ സുപ്രധാന സംഭവമായ ദക്ഷിണേൻഡ്യാ സഭയുടെ രൂപീകരണത്തിന്റെ 78-ാം വാർഷികദിനത്തിൽ മദ്ധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഷാർജ സി.എസ്.ഐ. പാരീഷിൽ വിശുദ്ധസംസർഗശുശ്രൂഷയ്ക്കു നേതൃത്വം നൽകുകയും സി.എസ്.ഐ. ദിനസന്ദേശം നൽകുകയും ചെയ്തു. ആദ്യകീർത്തനം പാടിയതിനുശേഷം ബിഷപ് സി.എസ്.ഐ. സഭയുടെയും മധ്യകേരള മഹായിടവകയുടെയും ലോഗോ ആലേഖനം ചെയ്ത പതാക ഉയർത്തി. വചനശുശ്രൂഷാവേളയിൽ സി.എസ്.ഐ. ലോഗോയിലെ കുരിശിലെ നാല് ഭുജങ്ങളും ഒരേ അളവിലുള്ളവയാണെന്നു ചൂണ്ടിക്കാട്ടി ഐക്യത്തിന്റെയും സമഭാവനയുടെയും സന്ദേശം അഭിവന്ദ്യ ബിഷപ് നൽകി. ലോഗോയിലെ താമര സഭയുടെ ഭാരതീയ അടിത്തറയെ ഓർമിപ്പിക്കുന്നുവെന്നതും തിരുമേനി എടുത്തു പറഞ്ഞു. ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പ്, മധ്യകേരള മഹായിടവകയിലെ സീനിയർ വൈദികനായ റവ. ഡോ. മാത്യു വർക്കി, പന്നിമറ്റം ഇടവക വികാരി റവ. സജി കെ. സാം എന്നിവർ ആരാധനയിൽ സഹകാർമികത്വം വഹിച്ചു.

അഭിവന്ദ്യ ബിഷപ്, ഡോ. ജെസ്സി സാറ കോശി കൊച്ചമ്മ എന്നിവർക്കൊപ്പം റവ. ഡോ. മാത്യു വർക്കി, റവ. സജി കെ. സാം, കൊച്ചമ്മമാർ എന്നിവർക്കും സി.എസ്.ഐ. പാരീഷ്, ഷാർജ ഇടവക കമ്മിറ്റിയും സഭയും ചേർന്ന് സ്വീകരണം ഒരുക്കി. ശ്രീമതി നിവി സുനിൽ രാജ്, ചർച്ച് കമ്മിറ്റി അംഗങ്ങളായ ശ്രീമതി മേഴ്സി അനിൽ, ശ്രീമതി സുശീല ജോൺ, സെക്രട്ടറി ശ്രീ. ലിജു ഫിലിപ്പ്, ചർച്ച് വാർഡൻ ശ്രീ. സൈജു മാത്യു എന്നിവർ പൂച്ചെണ്ടുകൾ നൽകി ഈ വിശിഷ്ടാതിഥികൾക്കു സ്വാഗതം അരുളി.
ചർച്ച് വാർഡൻ ശ്രീ. ബിജോ മാത്യു അലക്‌സാണ്ടർ സ്വാഗതപ്രസംഗം നിർവഹിച്ചു.
വിദേശത്തെ ഏറ്റവും വലിയ മലയാളം സി.എസ്.ഐ. സഭയായ ഷാർജ സി.എസ് ഐ. പാരീഷിലെ അംഗങ്ങൾ സി.എസ്.ഐ. രൂപീകരണവാർഷിക ദിനത്തിൽ അഭിവന്ദ്യ ബിഷപ് തങ്ങളുടെ സഭയിൽ നേതൃത്വം നൽകിയ വിശുദ്ധ സംസർഗശുശ്രൂഷയിലും വാർഷികാഘോഷത്തിലും പങ്കുചേരാൻ സാധിച്ചത് ഭാഗ്യമായി കാണുകയുണ്ടായി.