Youth Koinonia 2023

കർത്താവിൽ പ്രിയരേ, ഈ വർഷത്തെ യൂത്ത് കോയിനോണിയ ദൈവകൃപയാൽ 03.09.2023 ന് നമ്മുടെ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു.

ഇടവക വികാരി Rev. Sunil Raj അച്ചന്റെ പ്രാരംഭ പ്രാർത്ഥനയെ തുടർന്നു യുവജന ഗായക സംഘത്തിന്റെ നേതൃത്വത്തിൽ സ്തുതി-സ്തോത്ര ആരാധന ആരംഭിച്ചു,ദുബായ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി Rev. Eldho Paul വിശ്വാസപ്രഘോഷണം വ്യക്തി ജീവിതത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി വചനത്തിൽ നിന്നും സംസാരിച്ചു. യൂദായുടെ പുസ്തകം മൂന്നാം വാക്യമാണ് ഇതിന് ആധാരം.

ശേഷം, ഏതെല്ലാം മേഖലകളിലാണ് വചനപ്രഘോഷണം നടത്തേണ്ടത് എന്ന് അബ്രഹാമിന്റെയും ലോത്തിന്റെയും വ്യക്തിജീവിതത്തിലൂടെ, അവർക്ക് ദൈവവുമായി ഉണ്ടായിരുന്ന (യഥാക്രമം) ബന്ധത്തിലൂടെയും അകൽച്ചയിലൂടെയും എൽദോ അച്ചൻ വളരെ ലളിതമായി പരാമർശിച്ചു. ക്രിസ്തീയ ജീവിതത്തിൽ നാം ഓരോരുത്തരും പാലിക്കേണ്ട ഉത്തരവാദിത്വം, യേശുക്രിസ്തുവിൽ ആരംഭിച്ച് അന്ത്യവിധിനാളിൽ ജീവന്റെ പുസ്തകത്തിൽ പേര് വരുവാൻ ഉതകുന്ന രീതിയിൽ എങ്ങനെ ആയിരിക്കണം എന്നത് ശക്തമായ ഭാഷയിൽ വിശദീകരിച്ചു.

വളരെ അനുഗ്രഹപ്രദമായി നടത്തപ്പെട്ട യൂത്ത് കൊയിനോണിയയിലേക്ക് താല്പര്യത്തോടെ, കടന്നുവന്ന എല്ലാവരോടും ഉള്ള പ്രത്യേക നന്ദി അർപ്പിക്കുന്നു. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തുടർന്നും നടത്തപ്പെടുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.